'പാർട്ടിയുമായി ഇടഞ്ഞിട്ടില്ല, എല്ലാം മാധ്യമ സൃഷ്ടി'; പ്രതിരോധ ജാഥയിൽ പങ്കെടുത്ത് ഇ പി

കണ്ണൂരിൽ ജാഥയെത്തിയപ്പോൾ ഇപി വിട്ടുനിന്നത് വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു
'പാർട്ടിയുമായി ഇടഞ്ഞിട്ടില്ല, എല്ലാം മാധ്യമ സൃഷ്ടി'; പ്രതിരോധ ജാഥയിൽ പങ്കെടുത്ത് ഇ പി

തൃശൂർ: പാർട്ടിയുമായി താൻ ഇടഞ്ഞിട്ടില്ലെന്ന് എൽ.ഡിഎഫ് കൺവീനർ ഇ പി ജയരാജൻ . പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നത് പ്രത്യേക നിർദ്ദേശപ്രകാരമല്ലെന്നും താൻ ജാഥയിൽ പങ്കെടുക്കില്ലെന്നുള്ളത് മാധ്യമങ്ങൾ ഉണ്ടാക്കിയ പ്രശ്നമാണെന്നും ഇ പി പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയതായിരുന്നു ഇ പി.

കണ്ണൂരിൽ ജാഥയെത്തിയപ്പോൾ ഇപി വിട്ടുനിന്നത് വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. എ കെ ജി സെന്‍ററിൽ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു പിന്നാലെയാണ് ഇ പി ജാഥയിൽ പങ്കെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com