ആത്മകഥാ വിവാദം; ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി. ശ്രീകുമാറിന് മുൻകൂർ ജാമ്യം

കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി
ep jayarajan autobiography controversy anticipatory bail get av sreekumar
ആത്മകഥാ വിവാദം; ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി. ശ്രീകുമാറിന് മുൻകൂർ ജാമ്യം
Updated on

കൊച്ചി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദത്തിന്മേലെടുത്ത കേസില്‍ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി. ശ്രീകുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിച്ചു. ഒരു വ്യക്തിയെ മനഃപ്പൂർവം അപമാനിക്കുകയായിരുന്നു ഡിസി ബുക്കെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി വിമര്‍ശിച്ചു. മുൻകൂർ ജാമ്യം നൽകാം, പക്ഷേ അപമാനിച്ചു എന്നത് വസ്തുതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് എ.വി. ശ്രീകുമാറിനെതിരേ കോട്ടയം ഈസ്റ്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. ശ്രീകുമാറിന്‍റെ അറസ്റ്റും കസ്റ്റഡിയിലെടുത്തുള്ള ചോദ‍്യം ചെയ്യലും അനിവാര‍്യമാണെന്നാണ് പൊലീസിന്‍റെ നിലപാട്. കേസിൽ ഒന്നാം പ്രതിയാണ് ശ്രീകുമാർ. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും ചെയ്തതെല്ലാം ജോലി സംബന്ധമായ കാര‍്യങ്ങളാണെന്നുമായിരുന്നു ശ്രീകുമാറിന്‍റെ വാദം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com