
ഇ.പി. ജയരാജൻ
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജന്‍റെ ആത്മകഥ പുറത്തിറങ്ങുന്നു. നവംബർ 3ന് പുറത്തിറങ്ങുന്ന ആത്മകഥയ്ക്ക് 'ഇതാണെന്‍റെ ജീവിതം' എന്നാണ് പേര് നൽകിയിരിക്കുന്നത്. മാതൃഭൂമി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകർ. കണ്ണൂരിൽ വച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരൻ ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്യും.
നേരത്തെ പുറത്തിറങ്ങിയ 'കട്ടൻ ചായയും പരിപ്പുവടയും' എന്ന പേരിലുള്ള ആത്മകഥ തന്‍റേതല്ലെന്ന് ഇ.പി. ജയരാജൻ വ‍്യക്തമാക്കിയിരുന്നു. തന്‍റെ അനുമതിയില്ലാതെയാണ് ഡിസി ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നായിരുന്നു ഇപി അന്ന് പ്രതികരിച്ചത്.
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു ആത്മകഥയുടെ കവർ ചിത്രം ഡിസി ബുക്സ് പുറത്തുവിട്ടത് .