ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വഭാവികം: പിണറായി സ്തുതിയെക്കുറിച്ച് ഇ.പി

പാട്ട് വിവാദമായെങ്കിലും ഇതിനെതിരെ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല
ep jayarajan comment on song eulogising pinarayi vijayan
ep jayarajan comment on song eulogising pinarayi vijayanfile
Updated on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ ന്യായികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വഭാവികമാണ്. അതിനെ തെറ്റാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെക്കുറിച്ചുള്ള വീഡിയൊ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഇപിയുടെ പ്രതികരണം. സമാനമായ വിഷയത്തിൽ നേരത്തെ പാർട്ടി ശാസിച്ചത് ചൂണ്ടിക്കാട്ടിപ്പോൾ അത് പഴയ ചരിത്രമാണെന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com