കണ്ണൂര്‍: ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം പ്രതിഷേധം തുടർന്ന് ഇ.പി. ജയരാജൻ. ക്ഷണിച്ചിട്ടും കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇപി പങ്കെടുത്തില്ലഅ. തൃപ്തിയില്ല, ചികിത്സയിലായതിനാലാണ് ഇപി വിട്ടുനിന്നതെന്നാണ് എം.വി. ജയരാജൻ പ്രതികരിച്ചത്.
സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇ.പി. ജയരാജന് നിശ്ചയിച്ച ആദ്യ പാർട്ടി പരിപാടിയായിരുന്നു ഇത്. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെ ഓർമദിനത്തിൽ പുഷ്പാർച്ചനയ്ക്ക് പിബി അംഗം എ. വിജയരാഘവനൊപ്പം ഇപിയും പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാൽ ഇപി എത്തിയില്ല.
ഒരാഴ്ചയിലേറെയായി ഇപി മൗനം തുടരുകയാണ്. ഒരതൃപ്തിയുമില്ലെന്ന് ജില്ലാ സെക്രട്ടറിയും വീട്ടിൽ പോയാൽ ഇപിയെ കാണാമെന്നും എം.വി. ജയരാജൻ പറഞ്ഞു.