ആദരിച്ചത് നന്ദകുമാറിന്‍റെ അമ്മയെന്നറിയാതെ; വിവാദ ഇടനിലക്കാരന്‍റെ വീട്ടിലെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഇപി

ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് തലേ ദിവസമാണ് അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇപി പങ്കെടുത്തത്
ആദരിച്ചത് നന്ദകുമാറിന്‍റെ അമ്മയെന്നറിയാതെ; 
വിവാദ ഇടനിലക്കാരന്‍റെ വീട്ടിലെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഇപി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്നും കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ വിട്ടു നിൽക്കുന്നത് വലിയ ചർച്ചക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ വിവാദ ഇടനിലക്കാരനായ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇപി പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇത് പുതിയ വിവാദത്തിനാണ് വഴി വച്ചിരിക്കുകയാണ്. ഇപിക്കൊപ്പം കെവി തോമസും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ദൃശ്യങ്ങൾ പുറത്തു വന്നതോടെ വിശദീകരണവുമായി ഇപി ജയരാജൻ രംഗത്തെത്തി. കൊച്ചിയിലെത്തിയ സമയത്ത് ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാനാണ് പോയത്. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്നു പറഞ്ഞപ്പോൾ താൻ അത് ചെയ്തു. അവർ നന്ദകുമാറിന്‍റെ അമ്മയായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ആരാണ് ഈ വാർത്തക്കു പിന്നിലെന്ന് തനിക്ക് അറിയില്ലെന്നും ഇപി പ്രതികരിച്ചു.

ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് തലേ ദിവസമാണ് അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇപി പങ്കെടുത്തത്. പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ലെന്ന വിവാദം മുറുകുന്നതിനിടെയാണ് പുതിയ നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തെന്ന പുതിയ വിവാദം ഉയർന്നത്. മുഖ്യമന്ത്രിയെയും ഇപിയെയുമാണ് താൻ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായും എന്നാൽ കെവി തോമസിനെ ക്ഷണിച്ചിരുന്നില്ലെന്നുമാണ് നന്ദകുമാറിന്‍റെ പ്രതികരണം.അതേസമയം, ജയരാജന് ഇനിയും ജാഥയിൽ പങ്കെടുക്കാൻ സമയമുണ്ടല്ലോ എന്നായിരുന്നു എം വി ഗോവിന്ദന്‍റെ പ്രതികരണം. ഇപി നന്ദകുമാറിന്‍റെ വീട്ടിലെത്തിയ വിവരം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com