ഇ.പി. ജയരാജൻ
ഇ.പി. ജയരാജൻ

കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയതെന്ന് മറക്കരുത്: ഇ.പി. ജയരാജൻ

നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് പണം നൽകാനായില്ലെന്നത് പരാമാർഥമാണ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നെല്ല് കർഷകർക്കൊപ്പമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കലാരംഗത്തുള്ളവരുടെ പ്രതികരണങ്ങൾ ഇടതുപക്ഷവിരുദ്ധ മനോഭാവം പ്രചരിപ്പിക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. നടൻമാരായ ജയസൂര്യയും കൃഷ്ണപ്രസാദും ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നെല്ല് സംഭരണത്തിൽ 650 കോടി രൂപ കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് പണം നൽകാനായില്ലെന്നത് പരാമാർഥമാണ്. പക്ഷേ, കൃഷിക്കാർക്ക് കൊടുക്കേണ്ട തുക നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലേ‍? അവരുടെ നെല്ല് സംഭരിക്കുന്നില്ലേ‍? പണം നൽകാൻ കാലതാമസം വന്നെങ്കിൽ എന്തുകൊണ്ടാണെന്ന് മനസിലാക്കി ശരിയായ നിലയിൽ പ്രതികരികരിക്കുകയാണ് വേണ്ടത്.

കർഷകർക്കു വേണ്ടി ജീവൻകൊടുത്ത് പോരാടിയവരാണ് ഇടതുപക്ഷം. ഇന്നത്തെ കേരളം എങ്ങനെ രൂപപ്പെട്ടുവെന്നും അടിമകളായി കഴിഞ്ഞിരുന്ന കർക്ഷകർ എങ്ങനെ ഇന്നത്തെ നിലയിൽ എത്തി എന്നും ആരോപണം ഉന്നയിക്കുന്നവർ ചിന്തിക്കണം. നിങ്ങളുടെ പ്രസ്താവനയിൽ ഇടതു വിരുദ്ധ മനോഭാവവും യുഡിഎഫ്,ആർഎസ്എസ് അനുകൂല മനോഭാവമാണ് പ്രടരിക്കുന്നതെന്ന തോന്നലുണ്ടാകാതിരിക്കാൻ ശ്രമിക്കണമെന്നും ഇപി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com