തോൽവി ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിറ്റി വിളിച്ചു ചേർത്ത് സിപിഎം; യോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇ.പി. ജയരാജൻ

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും
ep-jayarajan-skips-cpm-central-committee-meeting
ഇ.പി. ജയരാജൻfile image
Updated on

ന്യൂഡൽഹി: ഡൽഹിയിൽ വിളിച്ചു ചേർത്ത് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര കമ്മിറ്റിയെ ഇ.പി. ജയരാജൻ അറിയിച്ചതായാണ് വിവരം.

കേരളത്തിലേയും ബംഗാളിലേയുമടക്കം തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായാണ് ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും.

കേരളത്തിലെ പരാജയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ പിബി യോഗത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് പൂർണമായും സ്വീകരിക്കാൻ പിബി യോഗം വിസമ്മതിച്ചിരുന്നു.

ഇതോടെ റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തി റിപ്പോർട്ട് വീണ്ടും സമർപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന ഘടകം സമർപ്പിച്ച റിപ്പോർട്ടുകൂടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയ്ക്കെടുക്കും.

logo
Metro Vaartha
www.metrovaartha.com