
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനം തകരാറിലായതുമൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയോടെ തകരാറുകൾ പരിഹരിച്ച് വിതരണം പുനസ്ഥാപിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഏപ്രിൽ മാസത്തിൽ മുൻഗണനാ വിഭാഗമായ മഞ്ഞ കാർഡുടമകൾക്ക് 97 ശതമാനവും പിങ്ക് കാർഡ് ഉടമകൾക്ക് 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.