വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

വ‍്യാഴാഴ്ച തന്നെ ഉപകരണം എത്തിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്
equipment crisis at thiruvananthapuram medical college
തിരുവനന്തപുരം മെഡിക്കൽ കോളെജ്
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഉപകരണ പ്രതിസന്ധി. ഇതേത്തുടർന്ന് വീണ്ടും ശസ്ത്രക്രിയകൾ നിർത്തിവയ്ക്കേണ്ടതായി വന്നു. യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധിയുള്ളത്. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ ഉപകരണമാണ് മെഡിക്കൽ കോളെജിൽ ഇല്ലാത്തത്. വ‍്യാഴാഴ്ച തന്നെ ഉപകരണം എത്തിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഉപകരണം വാങ്ങുന്നതിനായി ഭരണാനുമതി നൽകുകയും ആരോഗ‍്യവകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. 2023 മുതൽ ഉപകരണം പ്രവർത്തിക്കുന്നില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ അധികൃതരോട് വ‍്യക്തമാക്കിയിരുന്നു. ഇതിനു ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞാണ് ഉപകരണം വാങ്ങാനായി ഭരണാനുമതി നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com