ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷസ്ഥാനത്തിനായി തർക്കം; വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസും-ലീഗും

അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ്
erattupetta municipality rule

ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷസ്ഥാനത്തിനായി തർക്കം

Updated on

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷസ്ഥാനത്തെ ചൊല്ലി തർക്കം. കോൺഗ്രസ്-മുസ്ലിം ലീഗ് വിഭാഗങ്ങളും തമ്മിലാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം മാത്രം നൽകാമെന്നാണ് മുസ്ലിം ലീഗ് നിലപാട്.

ചെയർപേഴ്സൺ സ്ഥാനം ഇല്ലെങ്കിൽ ഭരണത്തിന്‍റെ ഭാഗമാകാനില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും രണ്ട് പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല.

നഗരസഭയിൽ അനിശ്ചിതത്വം തുടരുകയാണ്. ഈരാറ്റുപേട്ടയിൽ 29 വാർഡിൽ 16 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. 9 ഇടത്ത് ജയിച്ചത് ലീഗാണ്. അഞ്ച് പേർ കോണ്‍ഗ്രസിന്‍റെ കണ്‍സിലർമാരാണ്. രണ്ട് സ്വതന്ത്രരുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com