മുന്നറിയിപ്പുകളിൽ മാറ്റം: എറണാകുളത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ട്

ചൊവ്വാഴ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
ernakulam and idukki orange alert kerala rain update
മുന്നറിയിപ്പുകളിൽ മാറ്റം: എറണാകുളത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ട് KSDMA Facebook
Updated on

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായുള്ള ചക്രവാതചുഴിയും കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നതിന്‍റെ സ്വാധീനത്തിൽ ചൊവ്വാഴ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ടും 2 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

പുതുക്കിയ അറിയിപ്പു പ്രകാരം, ഇന്ന് (ഓഗസ്റ്റ് 16) എറണാകുളത്തും ഇടുക്കിയിലും തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളി (ഓഗസ്റ്റ് 16)

ഓറഞ്ച് - എറണാകുളം, ഇടുക്കി

യെലോ - തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ശനിയാഴ്ച (ഓഗസ്റ്റ് 17)

ഓറഞ്ച് - പത്തനംതിട്ട

യെലോ - തിരുവനന്തപുരം. കൊല്ലം. പത്തനംതിട്ട.ആലപ്പുഴ. കോട്ടയം. ഇടുക്കി. എറണാകുളം. മലപ്പുറം. കോഴിക്കോട്. വയനാട്. കണ്ണൂർ. കാസർഗോഡ്.

ഞായറാഴ്ച (ഓഗസ്റ്റ് 18)

യെലോ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍

തിങ്കൾ (ഓഗസ്റ്റ് 19)

യെലോ - മലപ്പുറം, കോഴിക്കോട്, വയനാട്

ചൊവ്വ (ഓഗസ്റ്റ് 20)

യെലോ - മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

16/08/2024 മുതൽ 20/08/2024 വരെ: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

16/08/2024 & 17/08/2024: കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Trending

No stories found.

Latest News

No stories found.