

എറണാകുളം-ബെംഗളുരൂ വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റിന് വൻ ഡിമാന്‍റ്
കൊച്ചി: എറണാകുളം - ബെംഗളുരൂ വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റിന് വൻ ഡിമാന്‍റ്. ശനി, ഞായർ ദിവസങ്ങളിലാണ് ടിക്കറ്റിന് ആവശ്യക്കാർ കൂടുതലായി ഉളളത്. എറണാകുളത്ത് നിന്ന് ബെംഗളുരൂവിലേക്കാണ് യാത്രക്കാർ കൂടുതലായി ഉള്ളത്.
കേരളത്തിലുള്ള മിക്ക ഐടി ജീവനക്കാരും ബെംഗളുരൂവിലാണ് ജോലി ചെയ്യുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇവർക്ക് എറണാകുളം - ബെംഗളുരൂ സർവീസ് കൂടുതൽ പ്രയോജനപ്പെട്ടിട്ടുണ്ട്.
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിയോടെ ബെംഗളുരൂവിൽ എത്തുന്നത് എന്നത് യാത്രക്കാർ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ട്രെയിൻ സർവീസിന്‍റെ സമയത്തിൽ പുനക്രമീകരിക്കണം എന്ന ആവശ്യം യാത്രക്കാരിൽ നിന്ന് ഉയരുന്നുണ്ട്. ഒരു സർവീസിൽ 550 പേർക്കാണ് യാത്ര ചെയ്യാനാവുന്നത്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എറണാകുളം - ബെംഗളുരൂ വന്ദേ ഭാരത് രാജ്യത്തിന് സമർപ്പിച്ചത്.