എറണാകുളം - ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് തുടർന്നേക്കും

സർവീസ് നീട്ടിയുള്ള വിജ്ഞാപനം റെയിൽവേ ഇറക്കാത്തതിനാൽ എറണാകുളം - ബെംഗളൂരു റൂട്ടിലെ വന്ദേ ഭാരത് സർവീസ് നിലച്ചിരിക്കുകയാണ്
Ernakulam - Bengaluru Vande Bharat likely to continue എറണാകുളം - ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് തുടർന്നേക്കും
എറണാകുളം - ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് തുടർന്നേക്കും
Updated on

കൊച്ചി: എറണാകുളം - ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് സമയക്രമത്തിൽ മാറ്റം വരുത്തി തുടർന്നും ഓടിയേക്കും. റൂട്ടിൽ താത്കാലികമായി ഓടിച്ചിരുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് മികച്ച പ്രതികരണം ലഭിച്ചതോടെ സർവീസ് സ്ഥിരപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സ്പെഷ്യൽ സർവീസ് നീട്ടിയുള്ള വിജ്ഞാപനം റെയിൽവേ ഇതുവരെ ഇറക്കിയിട്ടില്ല. ഇതോടെ എറണാകുളം - ബെംഗളൂരു റൂട്ടിലെ വന്ദേ ഭാരത് സർവീസ് അവസാനിച്ചു.

ഓണം അവധി ദിവസങ്ങൾ വരുന്നതിനാൽ വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നീട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അവധി ദിനങ്ങളിലെ സർവീസിന് ടിക്കറ്റുകൾ നേരത്തെ ബുക്കായിരുന്നതും എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷ വർധിച്ചിച്ചു. എന്നാൽ, സർവീസ് നീട്ടിയുള്ള വിജ്ഞാപനം ഇല്ലാതായതോടെ ഓഗസ്റ്റ് 26ന് ശേഷം ട്രെയിൻ സർവീസ് നിർത്തിയിരിക്കുകയാണ്.

ബെംഗളൂരുവിൽ നിന്ന് രാവിലെ വന്ദേ ഭാരത് പുറപ്പെടുന്ന സമയം മാറ്റുന്ന കാര്യത്തിൽ തീരുമാനമായ ശേഷം സർവീസ് പുനരാരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നു. എന്നാൽ, ഇക്കാര്യം റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

നിലവിൽ രാവിലെ 5:30നാണ് ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് പുറപ്പെട്ടിരുന്നത്. ഇത് 6:30 ആക്കണമെന്നാണ് ദക്ഷിണ റെയിൽവേയുടെ നിർദേശം.

നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരുത്തി സർവീസ് പ്രഖ്യാപിക്കുകയാണെങ്കിൽ ഇരട്ടി യാത്രക്കാരെ സെമി ഹൈസ്പീഡ് ട്രെയിനിന് ലഭിച്ചേക്കും. ആഴ്ചയിൽ മൂന്നു ദിവസത്തെ സർവീസായി ജൂലൈ 25നാണ് എറണാകുളം – ബെംഗളൂരു റൂട്ടിൽ സ്പെഷൽ സർവീസ് ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.