ലെയ്ൻ ട്രാഫിക്കിനെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾ ശ്രദ്ധ നേടുന്നു

ഇടതു ട്രാക്കിൽക്കൂടി മാത്രം പോകുവാനും, വലതു ട്രാക്ക് ഓവർടേക്ക് ചെയ്യാൻ ഉപയോഗിക്കുവാനും ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നു.
ലെയ്ൻ ട്രാഫിക്കിനെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾ ശ്രദ്ധ നേടുന്നു

തിരുവനന്തപുരം: ലെയ്ൻ ട്രാഫിക്കിനെക്കുറിച്ച് എറണാകുളം റൂറൽ ജില്ലാ പൊലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നാഷണൽ ഹൈവേകളിൽ ഭാരവാഹനങ്ങളും മറ്റും ഇടതു ട്രാക്കിൽക്കൂടി മാത്രം പോകുവാനും, വലതു ട്രാക്ക് ഓവർടേക്ക് ചെയ്യാൻ ഉപയോഗിക്കുവാനും ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നു.

ഹൈവേകളിൽ അപകടവും,തിരക്കും ഒഴിവാക്കാന്നുതിന് ലൈൻ ട്രാഫിക്കിന്‍റെ ആവശ്യകത എത്രത്തോളം വിലപ്പെട്ടതാണെന്ന് ചിത്രങ്ങൾ വിശദീകരിക്കുന്നു. റൂറലിൽ മുട്ടം മുതൽ അത്താണി വരെയും, അത്താണി മുതൽ കറുകുറ്റി വരെയും രണ്ട് സെക്ടറുകളായി തിരിച്ച് 24 മണിക്കൂറും ഹൈവേകളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

വിവിധ ഭാഷകളിൽ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യൽ , ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകൽ, മൈക്ക് അനൗൺസ്മെന്‍റ് തുടങ്ങി ഇതിന്‍റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ ചിത്രത്തിൽ കാണിക്കുന്നുണ്ട്.

നിയമങ്ങൾ തെറ്റിച്ചാൽ ഫൈൻ അടക്കുന്നതിനെപ്പറ്റിയും, ഈ ചെലാനെക്കുറിച്ചും, നിയമനടപടികളെക്കുറിച്ചും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com