പ്രതിഷേധം ശക്തം; ക്ഷേത്രോത്സവത്തിന്‍റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് ദിലീപിനെ മാറ്റി

ജനുവരി 23 നാണ് എറണാകുളം ക്ഷേത്ര ഉത്സവം ആരംഭിക്കുന്നത്
ernakulam shiva temple dileep coupon inauguration exclusion

പ്രതിഷേധം ശക്തം; ക്ഷേത്രോത്സവത്തിന്‍റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് ദിലീപിനെ മാറ്റി

Updated on

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിക്ഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം.

ജനുവരി 23 നാണ് എറണാകുളം ക്ഷേത്ര ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തിരുമാനം. കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.

എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തുന്നത് സംബന്ധിച്ച് വൻ പ്രതിഷേധമാണ് സമിതിക്കുള്ളിൽ ഉയർന്നത്. കൊച്ചിൻ ദേവസ്വം ബോർ‌ഡിലും അതൃപ്തിയുണ്ടായതോടെ ചടങ്ങിൽ നിന്നും ദിലീപിനെ മാറ്റി നിർത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com