
ജയിലിൽ മയക്കുമരുന്ന് ഉപയോഗിച്ചു; എറണാകുളം സബ് ജയിൽ വാർഡന് സസ്പെൻഷൻ
കൊച്ചി: എറണാകുളം സബ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്തു. സബ് ജയിലിലെ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെയാണ് ജയിലിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ചതിന് സസ്പെൻഡ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനു പുറമെ ഇയാൾ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പൊലീസിന്‍റെ രഹസ‍്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണത്തിലാണ് ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായും തടവുകാർക്ക് വിതരണം ചെയ്തതായും കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ജയിൽവകുപ്പും പറയുന്നു.