കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി കണ്ടെത്തൽ

കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി കണ്ടെത്തൽ

വെടിവെച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു
Published on

എരുമേലി: കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വെച്ച് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനം വകുപ്പ് കണ്ടെത്തി. വെടിയേറ്റ പ്രകോപനത്താലാവാം കാട്ടുപോത്ത് ശബരിമല വനത്തിൽ നിന്നും കണമല ജനവാസകേന്ദ്രത്തിലിറങ്ങി നാട്ടുകാരെ ആക്രമിച്ചത്. വെടിവെച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം ആക്രമണം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോത്തിനെ കണ്ടെത്താൻ രണ്ട് സംഘങ്ങളായി വംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കാട്ടുപോത്തിന്‍റെ ശല്യത്തിൽ നിന്ന് ജനം സുരക്ഷിതരാകുന്നതുവരെ നിരീക്ഷണം തുടരുമെന്നും വനംവകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അയൽവാസികളായ തോമസ് ആന്‍റണിയും ചാക്കോയും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ജില്ലയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com