എരുമേലിയിൽ വീടിന് തീവച്ച സംഭവം: മരണസംഖ്യ മൂന്നായി

മകന്‍ ഗുരുതരാവസ്ഥയിൽ
Erumeli house fire Death toll rises to 3

എരുമേലിയിൽ വീടിന് തീവച്ച സംഭവം: മരണസംഖ്യ മൂന്നായി ഉയർന്നു

Updated on

കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ സത്യപാലൻ (35), മകൾ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. സത്യപാലന്‍റെ ഭാര്യ സീതാമ്മ (55) സംഭവസമയത്തു തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇവരുടെ മകൻ ഉണ്ണിക്കുട്ടൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് സത്യപാലന്‍ വീടിനു തീവച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാൽ ഇക്കാരയത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെടുത്തത്. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളെജിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും മകളും വൈകുന്നേരത്തോടെ മരണപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com