എസൻസ് ഗ്ലോബൽ സംവാദം 14ന് എറണാകുളത്ത്

എസൻസ് ഗ്ലോബലിനു വേണ്ടി പ്രമുഖ സ്വതന്ത്ര ചിന്തകൻ ടോമി സെബാസ്റ്റ്യനും ഐബിടി മീഡിയക്കു വേണ്ടി പാസ്റ്റർ അനിൽ കൊടിത്തോട്ടവും തമ്മിലാണ് സംവദിക്കുന്നത്
ടോമി സെബാസ്റ്റ്യൻ, പാസ്റ്റർ അനിൽ കൊടിത്തോട്ടം.
ടോമി സെബാസ്റ്റ്യൻ, പാസ്റ്റർ അനിൽ കൊടിത്തോട്ടം.
Updated on

കൊച്ചി: 'പ്രപഞ്ചം സൃഷ്ടിച്ചത് ശാസ്ത്രമോ, ബൈബിളോ?' എന്ന വിഷയത്തിൽ എസൻസ് ഗ്ലോബൽ സംവാദം സംഘടിപ്പിക്കുന്നു. എസൻസ് ഗ്ലോബലിനു വേണ്ടി പ്രമുഖ സ്വതന്ത്ര ചിന്തകൻ ടോമി സെബാസ്റ്റ്യനും ഐബിടി മീഡിയക്കു വേണ്ടി പാസ്റ്റർ അനിൽ കൊടിത്തോട്ടവും തമ്മിലാണ് സംവദിക്കുന്നത്.

ഒക്ടോബർ 14 ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഏഴു മണി വരെ എറണാകുളം ദർബാർ ഹാളിന് എതിർവശത്തുള്ള വിമൺസ് അസോസിയേഷൻ ഹാളിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

മാധ്യമപ്രവർത്തകനായ എം. റിജു ആണ് മോഡറേറ്റർ. സംവാദത്തിന്‍റെ ഭാഗമായി പ്രസ്തുത വിഷയത്തിൽ ചോദ്യോത്തര പരിപാടിയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com