എത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം; കണ്ണൂരിൽ നിന്നുള്ള വിമാനം വഴിതിരിച്ചുവിട്ടു

കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6E 1433 വിമാനമാണ് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടത്
ethiopia volcano eruption kannur abu dhabi flight diverted to ahmedabad

എത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം; കണ്ണൂരിൽ നിന്നുള്ള വിമാനം വഴിതിരിച്ചുവിട്ടു

file image

Updated on

കണ്ണൂർ: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്നു കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കു പോയ ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. 10000 വർഷങ്ങൾക്കുശേഷമാണ് എത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം. മേഖലയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ അസാധാരണ സംഭവമാണിതെന്ന് ശാസ്ത്രജ്ഞർ.

കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6E 1433 വിമാനമാണ് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി അഹമ്മദാബാദിലിറങ്ങി. കണ്ണൂരിലേക്ക് മടക്ക സര്‍വീസുകള്‍ ലഭ്യമാക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

എത്യോപ്യയിലെ എർത്ത ആലി പർവതനിരയിലുള്ള ഹെയ്‌ലി ഗബ്ബി അഗ്നിപർതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ധൂളികൾ ഉത്തരേന്ത്യൻ മേഖലയിലേക്കു നീങ്ങിയത് വ്യോമഗതാഗതത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജയ്പുർ- ഡൽഹി പാതയിൽ ഇന്നലെ വൈകിട്ടോടെ വിമാനസർവീസുകളെ ഇതു ബാധിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്നും ആവശ്യമെങ്കിൽ സർവീസുകളിൽ മാറ്റം വരുത്തുമെന്നും വിമാനക്കമ്പനികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com