'നോബിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; കേസിൽ വാദം പൂർത്തിയായി

കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്കു മാറ്റി.
ettumanoor mother and children suicide news update

'നോബിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; കേസിൽ വാദം പൂർത്തിയായി

Updated on

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.

നോബിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നോബി ഷൈനിയെയും മക്കളെയും നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും മരിക്കുന്നതിന്‍റെ തലേന്ന് പോലും നോബി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്കു പ്രേരണയായതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

എന്നാൽ നോബി ഷൈനിയെ ഫോൺ വിളിച്ചിട്ടില്ലെന്നും അത്തരത്തിലൊരു ഫോൺകോൾ രേഖ പൊലീസിനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രതിഭാ​ഗത്തിന്‍റെ വാദം. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകികൊണ്ട് കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്കു മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com