"ഓഫീസിൽ ഇരിക്കണ്ട എല്ലാവരും ഡ്യൂട്ടിക്ക് പോകണം"; നിർദേശവുമായി കെ.ബി.ഗണേഷ് കുമാർ

ജീവനക്കാരുടെ പുനർവിന്യാസം നടപ്പാക്കിയതോടെ സർവീസ് റദ്ദാക്കൽ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
"Everyone who is not in the office should go on duty"; K.B. Ganesh Kumar suggests

കെ.ബി.ഗണേഷ് കുമാർ

file image

Updated on

തിരുവന്തപുരം: കെഎസ്ആർടിസി പരമാവധി ഡ്രൈവർമാരും കണ്ടക്റ്റർമാരും ഡ്യൂട്ടിക്ക് പോകണമെന്നും ഓഫീസിൽ ഇരുന്നുളള കളി ഇനി വേണ്ടെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ജീവനക്കാരുടെ പുനർവിന്യാസം നടപ്പാക്കിയതോടെ സർവീസ് റദ്ദാക്കൽ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

അധികമായി 100 വണ്ടികൾ ഓടുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളുളള ജീവനക്കാരെ ഓഫീസ് ജോലിയിലേക്ക് ഡോക്റ്റർമാരുടെ നിർദേശപ്രകാരം മാറ്റുന്നുണ്ട്. ജീവനക്കാരുടെ പേരിലുളള ചെറിയ കുറ്റകൃത്യങ്ങൾ നടപടിയെടുത്ത് അവസാനിപ്പിക്കാൻ അദാലത്ത് സംഘടിപ്പിക്കും.

കെഎസ്ആർടിസി ചലോ ആപ്പ് ഡൗൺലോഡ് ചെയ്താൽ യാത്രക്കാർക്ക് എല്ലാ വിവരങ്ങളും ലഭിക്കും. എൻക്വയറി കൗണ്ടറുകൾ നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com