

ചപ്പാത്ത് റോഡ് വൃത്തിയാക്കുന്നു
കൂട്ടിക്കൽ സുധാകരൻ
കൂട്ടിക്കൽ: ഇന്നലെ ഉച്ച കഴിഞ്ഞ് ആരംഭിച്ച കനത്ത മഴ കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തുകളിൽ കനത്തനാശം വിതച്ചു. 2021 ഒക്റ്റോബർ 16 ലെ വെള്ളപ്പൊക്കത്തിലും ഉരുളു പൊട്ടലിലും 28 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.
രാത്രി12 മണിയോടെ കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തിന്‍റെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയിരുന്നു. ഇടുക്കി ജില്ലയിലെ കൊക്കയാറും പാപ്പാനിത്തോടും മണിമലയാറിന്‍റെ പ്രധാന കൈവഴിയായ പുല്ലകയാറും താളുങ്കൽ തോടും നിറഞ്ഞൊഴുകി.
നിറഞ്ഞു കവിഞ്ഞ് പുല്ലകയാർ
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കൂട്ടിക്കൽ പഞ്ചായത്തിൽ നാലു ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ച് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ദുരിതബാധിതരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് 2മണിക്ക് കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിൽ സാഹചര്യം വിലയിരുത്തുന്നതിനും ദുരിതാശ്വാസപ്രവർത്തനങ്ങൽഏകോപിപ്പിക്കുന്നതിനുമായി സർവ്വകകക്ഷിയോഗം ചേർന്നു.
കൊടുങ്ങ,മുക്കുളം തുടങ്ങിയ മേഖലയിലും വെമ്പാവയിലും ഞർക്കാടും ഉരുൽപൊട്ടലുകൾ ഉണ്ടായി. നിരവധി കുടുംബങ്ങളാണ് ഇവിടെ ഉരുളു പൊട്ടലിന്‍റെ ദുരിതങ്ങൾ അനുഭവിക്കുന്നത്. ഇന്നലെ മുതൽ ഉണ്ടായ ഉരുളുപൊട്ടലുകളിൽ ആൾനാശമുണ്ടായിട്ടില്ല എന്നതാണ് ഏകാശ്വാസം.