രണ്ട് സെറ്റ് പാഠപുസ്തകം; ബാഗിന്‍റെ ഭാരം കുറയ്ക്കാൻ പുതിയ നീക്കവുമായി സർക്കാർ

കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതിയിലെ നിർണായക മാറ്റം.
Government initiates new move to reduce school bag weight: Two sets of textbooks to be provided.

രണ്ട് സെറ്റ് പാഠപുസ്തകം; ബാഗിന്‍റെ ഭാരം കുറയ്ക്കാൻ പുതിയ നീക്കവുമായി സർക്കാർ

Representative image
Updated on: 

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ബാഗിന്‍റെ ഭാരം കുറയ്ക്കുന്നതിനായി പുതിയ നീക്കവുമായി സർക്കാർ. ഇതു സംബന്ധിച്ച പ്രാരംഭ രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ ഈ പദ്ധതി നടപ്പിലാക്കിയേക്കും. കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതിയിലെ നിർണായക മാറ്റം. വീട്ടിലും ക്ലാസ്മുറിയിലും സൂക്ഷിക്കുന്നതിനായി രണ്ട് സെറ്റ് പാഠപുസ്തകങ്ങൾ നൽകുന്നതിനുള്ള ശ്രമവും നടത്തും. ഡിജിറ്റൽ പഠനസൗകര്യം കൂട്ടാനും നീക്കമുണ്ട്.

എൽപി സ്കൂളുകളിൽ ആയിരിക്കും ഈ പദ്ധതി ആദ്യം നടപ്പിലാക്കുക.