മുൻ ഭാര്യയുടെ പരാതി: നടൻ ബാല അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നു പരാതി; സ്ത്രീത്വത്തെ അപമാനിച്ചു, ബാലനീതി വകുപ്പുകൾ പ്രകാരം കേസ്
Ex-wife's complaint: Actor Bala arrested
മുൻ ഭാര്യയുടെ പരാതി: നടൻ ബാല അറസ്റ്റിൽ
Updated on

കൊച്ചി: മുൻ ഭാര്യയുടെ പരാതിയുടെ പേരിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നു പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സ‌മൂഹ മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപമാനിച്ചുവെന്നാരോപിച്ചാണ് ബാലയ്ക്കെതിരെ മുൻ ഭാര്യ പരാതി നൽകിയത്.

ബാലയുമൊത്ത് ജീവിക്കുന്ന സമയത്ത് ശരീരീരകമായി ഉപദ്രവിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ബാലയും സുഹൃത്തുക്കളുമാണ് ഇപ്പൊള്‍ പൊലീസ് സ്‌റ്റേഷനിലുള്ളത്.

ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മുന്‍ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. ബന്ധം വേര്‍പെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. ഈ വിഷയത്തില്‍ ബാലയുടെ മകള്‍ തന്നെ പരസ്യമായി ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

സ്ത്രീത്വതെ അപമാനിക്കുന്നതിനെതിരായ വകുപ്പും ബാലനീതി വകുപ്പും അടക്കം ചുമത്തിയാണ് ബാലക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com