പരീക്ഷ പുനഃക്രമീകരിച്ചു; ഡിസംബർ 23 മുതൽ ക്രിസ്മസ് അവധി

ജനുവരി അഞ്ചിനാണ് ക്ലാസുകൾ പുനരാരംഭിക്കുക.
kerala school time change, samasta opinion

പരീക്ഷ പുനഃക്രമീകരിച്ചു; ഡിസംബർ 23 മുതൽ ക്രിസ്മസ് അവധി

Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനഃക്രമീകരിച്ചു. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും.

ജനുവരി അഞ്ചിനാണ് ക്ലാസുകൾ പുനരാരംഭിക്കുക. അക്കാഡമിക് കലണ്ടറനുസരിച്ച് നേരത്തെ 19ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ.

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ ‍ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം. ഹയർസെക്കൻഡറി പരീക്ഷയടക്കം മാറ്റിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com