രണ്ടായിരത്തിന്‍റെ നോട്ട് മാറാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു
രണ്ടായിരത്തിന്‍റെ നോട്ട് മാറാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.

കഴിഞ്ഞ മെയ്മാസം മുതലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിിസർവ് ബാങ്ക് തീരുമാനിച്ചത്. തുടർന്ന് ഒരേസമയം 20000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ മാറാനുള്ള അവസരം ഉണ്ടായിരുന്നു. മാറ്റി വാങ്ങുന്നതിനു പകരം ബാങ്കിൽ നിക്ഷേപിക്കുന്നതിനും തടസമില്ല. 2016 ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയത്. 2018-19 കാലഘട്ടത്തിൽ തന്നെ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസർ ബാങ്ക് നിർത്തിവെച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com