ഡ്രൈ ഡേയിൽ മദ്യവില്പന; കോട്ടയത്ത് 10 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ തന്ത്രപരായി കുടുക്കുകയായിരുന്നു
Excise arrests youth in Kottayam for selling liquor on Dry Day

ഡ്രൈഡേയിൽ മദ്യവില്പന; കോട്ടയത്ത്10 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

Updated on

കോട്ടയം: മീനഭരണി ആഘോഷിക്കുവാൻ മദ്യവില്പന നടത്തിയ യുവാവിനെ പത്ത് ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം പിടികൂടി. കോട്ടയം വേളൂർ സ്വദേശി പുത്തൻപറമ്പിൽ പി.കെ അനീഷ്( 44 ) എന്നയാളാണ് ഡ്രൈഡേയിൽ എക്സൈസ് പിടിയിലായത്. ജില്ലയിൽ ലഹരിക്കെതിരെ നടക്കുന്ന റെയ്ഡിന്‍റെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്റ്റർ അരുൺ. സി. ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ തന്ത്രപരായി കുടുക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി മദ്യവില്പന നടത്തിവരികയായിന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്റ്റർ കെ.സി. ബൈജു മോൻ, പ്രിവന്‍റിവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്, അരുൺ ലാൽ, അജു ജോസഫ്, കെ. സുനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ. എം പ്രിയ, സിവിൽ എക്സൈസ് ഡ്രൈവർ ബിബിൻ ജോയ് എന്നിവരും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com