മന്ത്രിക്ക് എസ്കോർട്ട് പോവണമെന്ന് അജിത്കുമാർ നിർദേശിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് എം.ബി. രാജേഷ്

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നായിരുന്നു കമ്മിഷണറുടെ വിചിത്ര നിർദേശം
excise commissioner not issued order requiring an escort for the minister
mb rajesh
Updated on

തൃശൂർ: മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ എസ്കോർട്ട് വേണമെന്ന എക്സൈസ് കമ്മിഷണർ‌ എം.ആർ. അജിക് കുമാറിന്‍റെ നിർദേശത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. മന്ത്രിക്ക് എക്സൈസ് കമ്മിഷണർ നിർദേശിച്ചിട്ടില്ലെവന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും മന്ത്രി പ്രതികരിച്ചു.

ഇത് പ്ലാൻ ചെയ്ത വിചിത്ര വാർത്ത‍യാണ്. മൂന്നര വർഷം എക്സൈസ് മന്ത്രിക്കില്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരമൊരു വ്യാജ വാർത്ത വന്ന ഉറവിടം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നായിരുന്നു കമ്മിഷണറുടെ വിചിത്ര നിർദേശം. ബുധനാഴ്ച എക്സൈസ് ഉദ്യോഗസ്ഥർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയതെന്നായിരുന്നു പുറത്തുവന്ന വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com