'പൊലീസ് ഉദ്യോഗസ്ഥനാണെന്നതു കൊണ്ട് കുടുംബം ലഹരി വിമുക്തമാവില്ല'

ഡോ.വന്ദനയെ സ്വന്തം ജീവൻ നൽകിയും പൊലീസ് സുരക്ഷ നൽകേണ്ടതായിരുന്നെന്ന് പൊതുസമൂഹം അഭിപ്രായപ്പെട്ടു. അതൊക്കെ നമ്മൾ ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
'പൊലീസ് ഉദ്യോഗസ്ഥനാണെന്നതു കൊണ്ട് കുടുംബം ലഹരി വിമുക്തമാവില്ല'
Updated on

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരാണ് എക്സൈസ് ഉദ്യോഗസ്ഥരാണ് എന്നിവകൊണ്ട് കുടുംബം ലഹരി വിമുക്തമാവില്ലെന്ന് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ. നമ്മുടെ കുടുംബാഗങ്ങളിൽ ചിലർ അത്തരം അവസ്ഥയിൽ ചെന്നു ചാടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. 'സമൂഹ സുരക്ഷയെ ബാധിക്കുന്ന ഓരോ പ്രശ്നം വരുമ്പോഴും നമ്മുടെ നിലപാടുകളെക്കുറിച്ച് ചിന്തിക്കണം. പൊലീസ് ചെയ്തത് ശരിയായിരുന്നോ, ഇങ്ങനെയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാമായിരുന്നോ, മറ്റൊരു വഴി സ്വീകരിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു എന്നൊക്കെ നമ്മൾ ചിന്തിക്കാറുണ്ട്. നമ്മളല്ല ഡ്യൂട്ടിയിലെങ്കിൽ അങ്ങനെ ചിന്തിക്കാനുള്ള അവസരമുണ്ട്.'

അടുത്തിടെ നടന്ന ദാരുണമായ സംഭവമാണ് ഡോ.വന്ദന ദാസിന്‍റെ കൊലപാതകം. അതിൽ സേനയെ ചൊല്ലി നിരവധി അബിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും ഉയർന്നു. ഡോ.വന്ദനയെ സ്വന്തം ജീവൻ നൽകിയും പൊലീസ് സുരക്ഷ നൽകേണ്ടതായിരുന്നെന്ന് പൊതുസമൂഹം അഭിപ്രായപ്പെട്ടു. അതൊക്കെ നമ്മൾ ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com