കണ്ണൂരിലെ സ്വകാര‍്യ ബസിൽ എക്സൈസ് പരിശോധന; കണ്ടെടുത്തത് 150 വെടിയുണ്ടകൾ

കണ്ണൂർ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 150 വെടിയുണ്ടകൾ കണ്ടെത്തിയത്
excise inspection of private bus in kannur 150 gun bullets recovered

കണ്ണൂരിലെ സ്വകാര‍്യ ബസിൽ എക്സൈസ് പരിശോധന; കണ്ടെടുത്തത് 150 വെടിയുണ്ടകൾ

excise vehicle - symbolic image
Updated on

കണ്ണൂർ: വിരാജ്പേട്ടയിൽ നിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന ബസിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ കണ്ടെത്തി. കണ്ണൂർ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 150 വെടിയുണ്ടകൾ കണ്ടെത്തിയത്.

ബസിലെ ബർത്തിനുള്ളിൽ മൂന്നു പെട്ടികളിലായി ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ടകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ആരാണ് കൊണ്ടുവന്നതടക്കമുള്ള കാര‍്യങ്ങൾ വ‍്യക്തമല്ല. യാത്രക്കാരെ സ്റ്റേഷനിലെത്തിച്ച് പൊലീസ് പരിശോധിച്ചു വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com