ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബിഗ് ബോസ് താരം ജിന്‍റോയ്ക്ക് നോട്ടീസ്

ജിന്‍റോയെ കൂടാതെ കൊച്ചിയിലെ മോഡലായ സൗമ‍്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്
excise issued Notice to former Bigg Boss star Jinto in Alappuzha hybrid cannabis case

ജിന്‍റോ

Updated on

ആലപ്പുഴ: മുൻ ബിഗ് ബോസ് താരം ജിന്‍റോയ്ക്ക് എക്സൈസ് നോട്ടീസ് അയച്ചു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതിയായ തസ്ലിമയുമായി ജിന്‍റോയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്.

ചോദ‍്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് നടത്തിയിരിക്കുന്നതെന്ന് വ‍്യക്ത വരുത്തുന്നതിനു വേണ്ടിയാണ് ചോദ‍്യം ചെയ്യൽ.

ജിന്‍റോയെ കൂടാതെ കൊച്ചിയിലെ മോഡലായ സൗമ‍്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്. തസ്ലിമയുമായി സൗമ‍്യ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com