ലഹരി കേസിലെ പ്രതികളിൽ നിന്ന് പണപ്പിരിവ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിലെ പ്രതികളിൽ നിന്നാണ് പണപ്പിരിവ് നടത്തിയത്
excise officer suspended for fake money collection

ലഹരി കേസിലെ പ്രതികളിൽ നിന്ന് പണപ്പിരിവ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

representative image

Updated on

കൊച്ചി: ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിലടയ്ക്കാനെന്ന വ്യാജേന പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫിസിലെ ഇൻസ്പെക്റ്റർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫിസർ പി.വി. ഷിവിൻ എന്നിവരെയാണ് സസ്പെൻ‌ഡ് ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിലെ പ്രതികളിൽ നിന്നാണ് പണപ്പിരിവ് നടത്തിയത്. പ്രതികൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com