വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി, 3 കിലോമീറ്റർ അകലെ ഇറക്കി വിട്ടു; ഒരാൾ പിടിയിൽ

തൊട്ടടുത്തു നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ തള്ളിയിട്ട ശേഷം ഉദ്യോഗസ്ഥനുമായി കാർ അതിവേഗത്തിൽ കാറോടിച്ച് പോവുകയായിരുന്നു
excise officer was abducted during vehicle inspection one in custody
excise officer was abducted during vehicle inspection one in custody

കണ്ണൂർ: കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വച്ചാണ് സംഭവമുണ്ടായത്. കാറിനുള്ളിൽ കയറി പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥനുമായി കാർ കടന്നു കളയുകയായിരുന്നു.

തുടർന്ന് മൂന്നു കിലോ മീറ്റർ അപ്പുറത്തെത്തി ഉദ്യോഗസ്ഥനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. തൊട്ടടുത്തു നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ തള്ളിയിട്ട ശേഷമാണ് ഉദ്യോഗസ്ഥനുമായി കാർ അതിവേഗത്തിലോടിച്ചു പോയത്. സംഭത്തിൽ കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കു മരുന്നു കേസിലെ പ്രധാന കണ്ണിയാണ് യാസറെന്ന് എക്സൈസ് വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com