എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാൽ മേലുദ്യോഗസ്ഥരും കുടുങ്ങും

''തൃശൂര്‍, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു''
മാസപ്പടിക്കാരെ കുടുക്കാൻ എക്സൈസ്
മാസപ്പടിക്കാരെ കുടുക്കാൻ എക്സൈസ്Freepik

തിരുവനന്തപുരം: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യാന്‍ മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന എക്‌സൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍. ബാറുളില്‍നിന്നും ഷാപ്പുകളില്‍നിന്നും മാസപ്പടി വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേയും മേലുദ്യോഗസ്ഥനെതിരേയും നടപടിയെടുക്കാന്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ഒത്താശ ചെയ്ത് പ്രതിഫലം കൈപ്പറ്റുന്നു. തൃശൂര്‍, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇത്തരം അനഭിലഷണീയമായ പ്രവണതകള്‍ വര്‍ധിക്കുന്നതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ബാര്‍ ഹോട്ടലുകള്‍ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചു.

ഫീസ് അടച്ച് ഒന്നിലധികം സര്‍വീസ് ഡെസ്‌കുകള്‍ക്ക് അനുവാദം നല്‍കിയിട്ടുള്ള ബാറുകളില്‍ സര്‍വീസ് ഡെസ്‌കുകള്‍ ബാര്‍ കൗണ്ടറിന് സമാനമായ രീതിയില്‍ മദ്യം പ്രദര്‍ശിപ്പിച്ച് ബാര്‍ കൗണ്ടറായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം. നിയമാനുസൃതമുള്ള പിഴയൊടുക്കി ക്രമീകരിക്കാത്ത അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ബാറുകളില്‍ റജിസ്റ്ററുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com