അരിക്കൊമ്പൻ വിഷയത്തിൽ തീരുമാനമായില്ല; വിദ​ഗ്ധ സമിതി യോ​ഗം മാറ്റിവെച്ചു

പറമ്പികുളത്തേക്ക് മാറ്റാനായിരുന്നു മുൻപ് വിദഗ്ദ സമിതി തീരുമാനിച്ചിരുന്നത്
അരിക്കൊമ്പൻ വിഷയത്തിൽ തീരുമാനമായില്ല; വിദ​ഗ്ധ സമിതി യോ​ഗം മാറ്റിവെച്ചു

ഇടുക്കി: അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ ഇന്നു ചേരാനിരുന്ന വിദ​ഗ്ധ സമിതി യോഗം മാറ്റിവെച്ചു. അസൗകര്യങ്ങളെ തുടർന്നാണ് യോഗം മാറ്റിവെച്ചതെന്ന് അധികൃതർ അറിയിച്ചു. അടുത്ത ദിവസം തന്നെ ഓൺലൈനായി യോഗം ചേരും. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യം ആലോചിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദ​ഗ്ധ സമിതിയുടെ യോഗമാണ് മാറ്റിയത്.

പറമ്പികുളത്തേക്ക് മാറ്റാനായിരുന്നു മുൻപ് വിദ​ഗ്ധ സമിതി തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ മറ്റേതെങ്കിലും സ്ഥലമുണ്ടെങ്കിൽ വിദ​ഗ്ധസമിതിയെ അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com