തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി; യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ തെറിച്ചുവീണു

സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധം നടത്തുകയാണ്.
explosion at in Thumba Kinfra Park thiruvananthapuram
തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി; യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ തെറിച്ചുവീണു

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി. റെഡിമിക്‌സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ആർ.എം.സി എന്ന റെ‍ഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്‍റെ നിർമാണ പ്ലാന്‍റിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. റെഡിമിക്സ് പ്ലാന്‍റിലെ യന്ത്രഭാഗങ്ങളിലൊന്നിന്‍റെ മേൽ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ ചിലത് ഫാക്ടറിക്ക് സമീപത്തെ 3 നില വീടിന്‍റെ ജനലിലേക്കും ചിലത് റോഡിലേക്കും വീണു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിൽ കോൺക്രീറ്റ് പൊടി നിറഞ്ഞു. സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധം നടത്തുകയാണ്.

Trending

No stories found.

Latest News

No stories found.