

കാസർഗോഡ് ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരു മരണം, 9 പേർക്ക് പരുക്ക്
representative image
കാസർഗോഡ്: കാസർഗോഡ് അനന്തപുരിയിലെ ഫാക്‌ടറിയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ ഒരു മരണം. 9 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സ്വദേശി നജീറുൾ അലി (20) യാണ് മരിച്ചത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പരുക്കേറ്റവരെ മംഗളൂവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ തൊഴിലാളികളുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായ പുക ഉയരുന്നുണ്ട്.