തൃശൂരിൽ പടക്ക നിർമാണത്തിനിടെ പൊട്ടിത്തെറി; രണ്ട് പേർക്ക് പരുക്ക്

ലൈസൻസില്ലാതെയുള്ള വൻ പടക്കശേഖരം പൊലീസ് കണ്ടെടുത്തു. മാള പൊലീസ് കേസെടുത്തിട്ടുണ്ട്.
Explosion during firecracker making in Thrissur; two injured
തൃശൂരിൽ ഓലപ്പടക്ക നിർമാണത്തിനിടെ പൊട്ടിത്തെറി; രണ്ട് പേർക്ക് പരുക്ക്
Updated on

തൃശൂർ: ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരുക്കേറ്റു. തൃശൂർ മാളയിലാണ് സംഭവം. പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്.

കൈക്ക് പൊള്ളലേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസൻസില്ലാതെയുള്ള വൻ പടക്കശേഖരം ഉണ്ണിക്കൃഷ്ണന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. മാള പൊലീസ് ഇ‍യാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com