
പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്
പാലക്കാട്: പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. മൂത്താൻ ദേവി വിദ്യാനികേതൻ സ്കൂളിന് പരിസരത്താണ് സംഭവം. പത്തു വയസുകാരന് പരുക്കേറ്റു.
സ്കൂൾ പരിസരത്ത് നിന്നും 4 സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.