തൃശൂര്‍ കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടക വസ്തു; ദുരൂഹത

അടുത്തിടെയായി വെടിക്കെട്ടിനു അനുമതി നല്‍കിയിട്ടില്ല.
Explosives found near school in Thrissur Kunnamkulam investigation
Explosives found near school in Thrissur Kunnamkulam investigation
Updated on

തൃശൂര്‍: കുന്നംകുളം ചിറ്റഞ്ഞൂര്‍ സ്കൂളിന് സമീപത്തെ പാടത്ത് നിന്നും സ്ഫോടക വസ്തു കണ്ടെത്തി. കുഴി മിന്നലിനോട് സാമ്യമുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയത്. പാടത്ത് ഉണ്ടായിരുന്ന സ്ഫോടക വസ്തു മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്കൂളിന് സമീപത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിച്ചു.

കുന്നംകുളം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തേത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലായി ഉത്സവങ്ങളോ പള്ളിപ്പെരുന്നാളോ നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ അടുത്തിടെയായി വെടിക്കെട്ടിനും അനുമതി നല്‍കിയിട്ടില്ല. ഇതിനാല്‍ തന്നെ സ്ഫോടക വസ്തു കണ്ടെത്തിയത് ഗൗരവമുള്ള വിഷയമായാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com