കെ.കെ. ശൈലജയെയും മഞ്ജു വാരിയരെയും അധിക്ഷേപിച്ച ഹരിഹരന്‍റെ വീടിനു നേരേ ബോംബേറ്

സ്കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീടിന് നേരേ ഞായറാഴ്ച രാത്രി സ്ഫോടക വസ്തു എറിയുകയായിരുന്നു
KS Hariharan
KS Hariharan

കോഴിക്കോട്: വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കും നടി മഞ്ജു വാരിയർക്കുമെതിരേ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ ആക്രമണം.

സ്കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീടിന് നേരേ ഞായറാഴ്ച രാത്രി 8.15ന് സ്ഫോടക വസ്തു എറിയുകയായിരുന്നു. ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി.

വൈകിട്ട് മുതൽ ഒരു സംഘം വീടിനു പരിസരത്തു ചുറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും സ്ഫോടക വസ്തുവിന്‍റെ അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി വാരിക്കൊണ്ടു പോയെന്നും ഹരിഹരൻ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com