
തൃശൂരിൽ ശക്തമായ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം
രവി മേലൂർ
ചാലക്കുടി: അതിശക്തമായ ചുഴലി കൊടുങ്കാറ്റിനെത്തുടർന്ന് മേലൂർ, മുള്ളൻപാറയിൽ വൻ നാശനഷ്ടം. വൈകിട്ട് 5.45ഓടെ ഉണ്ടായ കൊടുങ്കാറ്റിൽ നിരവധി വൃക്ഷങ്ങൾ കടപുഴകി വീണു.
ഏകദേശം 29 ഓളം വീടുകളിലെ ഫലവൃക്ഷാധികളും, ജാതി, കവുങ്ങ്, തെങ്ങ്, പ്ലാവ് മറ്റുതരത്തിലുള്ള എല്ലാ വൃക്ഷങ്ങളും കടപുഴകി വീണു. കൂടാതെ ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. ഈ പ്രദേശത്തുണ്ടായ ചുഴലികൊടുങ്കാറ്റിൽ നാശനഷ്ടങ്ങൾ എത്രയെന്ന് വ‍്യക്തമല്ല.