
ഓണക്കാല തിരക്ക് പരിഗണിച്ച് നാല് സ്പെഷ്യല്‍ സര്‍വീസുകൾ കൂടി ദക്ഷിണ റെയ്‌ൽവേ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്കിനെത്തുടർന്ന് വിവിധ ട്രെയ്‌നുകൾക്ക് താത്കാലികമായി അധിക കോച്ച് അനുവദിച്ചു. സ്‌പെഷ്യൽ ട്രെയ്‌ൻ അനുവദിക്കുന്നതിന് പകരമായാണ് ഒരു കോച്ചുമാത്രം അനുവദിച്ചത്.
കേരളത്തിന് അകത്തും പുറത്തേക്കും വലിയരീതിയിലുള്ള യാത്രാദുരിതമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്തു നിന്ന് വടക്കൻ കേരളത്തിലേക്കുള്ള ഒരു ട്രെയ്നിനു മാത്രമാണ് കോച്ച് അധികമായി അനുവദിച്ചത്.
ഇത് പരിഹാരമല്ലെന്ന് പാസഞ്ചർ അസോസിയേഷനുകൾ പറഞ്ഞു. ജനശതാബ്ദി എക്‌സ്‌പ്രസിൽ നോൺ എസി ചെയർ കാറും മറ്റ് ട്രെയ്‌നുകളിൽ സ്ലീപ്പർ കോച്ചുകളുമാണ് വർധിപ്പിച്ചത്.