ജസ്റ്റിസ് ടി.ആർ. രവിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്; അഡ്വ. യശ്വന്ത് ഷേണായിയോട് വിശദീകരണം തേടും

ശനിയാഴ്ച ചേർന്ന ബാർ കൗൺസിൽ യോഗമാണ് യശ്വന്ത് ഷേണായിയോട് വിശദീകരണം തേടാൻ തീരുമാനിച്ചത്.
Facebook post against Justice T.R. Ravi; Bar Council takes action against Adv. Yashwant Shenoy

ജസ്റ്റിസ് ടി.ആർ. രവിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്; അഡ്വ. യശ്വന്ത് ഷേണായിക്കെതിരേ നടപടിയെടുത്ത് ബാർ കൗൺസിൽ

Updated on

കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. യശ്വന്ത് ഷേണായിക്കെതിരേ സ്വമേധയാ നടപടിയെടുത്ത് ബാർ കൗൺസിൽ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആർ. രവിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് നടപടി. ശനിയാഴ്ച ചേർന്ന ബാർ കൗൺസിൽ യോഗമാണ് യശ്വന്ത് ഷേണായിയോട് വിശദീകരണം തേടാൻ തീരുമാനിച്ചത്.

ജസ്റ്റിസ് മേരി ജോസഫിനെതിരേ യശ്വന്ത് ഷേണായി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ ബാർ കൗൺസിൽ നടപടികളുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ ഈ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതിയില്‍ ഹർജി നല്‍കി.

ഈ ഹര്‍ജി ജസ്റ്റിസ് ടി.ആര്‍. രവി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ യശ്വന്ത് ഷേണായി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടത്.

തുടര്‍ന്ന് ഈ പോസ്റ്റ് ബാര്‍ കൗണ്‍സിലിൽ ചര്‍ച്ചയ്ക്ക് വരികയും തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിക്കുകയുമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com