സൂംബാ ഡാൻസിനെതിരേ ഫെയ്സ്‌ബുക്ക് പോസ്റ്റ്; അധ്യാപകന് സസ്പെൻഷൻ

അധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്റ്റർ സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകി.
Facebook post against Zumba dance; action taken against teacher
മന്ത്രി വി. ശിവൻകുട്ടി
Updated on

മലപ്പുറം: സുംബാ ഡാൻസിന് എതിരായി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട അധ്യാപകനെതിരേ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം എടത്തനാട്ടുകര പികെഎം യുപി സ്കൂൾ അധ്യാപകൻ ടി.കെ. അഷ്റഫിനെതിരേയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തത്. അധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്റ്റർ സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകി.

24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവുണ്ട്. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തും വിധം ടി.കെ. അഷ്റഫ് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നൽകിയ കത്തിലുളള പരാമർശം.

ലഹരിക്കെതിരേ നിര്‍ബന്ധമായി സ്‌കൂളില്‍ സുംബാ ഡാന്‍സ് കളിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്‍റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും, ഈ വിഷയത്തില്‍ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണ് എന്നുമാണ് അഷ്റഫ് തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്.

വിസ്ഡം ഇസ്ലാമിക് ഓർ​ഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അഷ്റഫ്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ നടപടിക്കെതിരേ വിസ്ഡം ഇസ്ലാമിക് ഓർ​ഗനൈസേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com