മതവിദ്വേഷം വളർത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ്: ആറന്മുള സ്വദേശിക്കെതിരേ കേസ്

എസ്‌ഡിപിഐ ജില്ലാ പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ്
Bomb blast site in Kalamassery, Kochi
Bomb blast site in Kalamassery, Kochi

പത്തനംതിട്ട: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് പത്തനംതിട്ട‍യിൽ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരേയാണ് കേസ്.

എസ്‌ഡിപിഐ ജില്ലാ പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ്. ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം പരാതിക്കാരൻ പൊലീസിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.

കളമശേരി സ്ഫോടനത്തിനു പിന്നാലെ ഫെയ്സ്ബുക്കിലൂടെ അടിസ്ഥാന രഹിതമായ വിവരങ്ങൾ പങ്കുവച്ചു. ഇത് എസ്ഡിപിഐ അടക്കമുളള സംഘടനകൾക്ക് സമൂഹത്തിന് മുന്നിൽ മോശം പ്രതിച്ഛായ ഉണ്ടാകുകയും ഒപ്പം സമൂഹത്തിൽ കലാപം ഉണ്ടാക്കാനും ഉതകുന്ന എന്നും പരാതിയിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com