
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഹിസ്ബുൾ മുജാഹിദീന്‍റെ പേരിൽ
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഹിസ്ബുൾ മുജാഹിദീന്‍റെ പേരിലാണ് സന്ദേശം എത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുടനീളം വ്യാജ ബോംബ് ഭീഷണികളെത്തുന്നുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഓഫിസ്, ഓദ്യോഗിക വസതി. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിലേക്കാണ് മുൻപ് ഭീഷണി സന്ദേശം എത്തിയത്.