85 വിമാനങ്ങൾക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി

ഇതോടെ രണ്ടാഴ്ചയ്ക്കിടെ ഭീഷണി സന്ദേശമെത്തുന്ന വിമാനങ്ങളുടെ എണ്ണം 265 ആയി
fake bomb threat persist 85 flights today
വിമാനങ്ങൾക്കെതിരേ വീണ്ടും 85 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ
Updated on

ന്യൂഡൽഹി: രാജ്യത്ത് വിമാന സർവീസുകൾക്കെതിരായ വ്യാജ ബോംബ് ഭീഷണി തുടരുന്നു. വ്യാഴാഴ്ച മാത്രം 85 ഓളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, വിസ്താര. ഇൻഡിഗോ വിമാനങ്ങളുടെ 20 വിമാനങ്ങൾക്കും ആകാശ എയർലൈന്‍റെ 25 വിമാനങ്ങൾക്കുമാണ് ഭീഷണി സന്ദേശം എത്തിയത്.

ഇതോടെ രണ്ടാഴ്ചയ്ക്കിടെ ഭീഷണി സന്ദേശമെത്തുന്ന വിമാനങ്ങളുടെ എണ്ണം 265 ആയി. ഭീഷണി സന്ദേശമയക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിക്കുകയും അന്വേഷണം ഊർജിതമായി നടക്കുകയും ചെയ്യുന്നതിനിടെയിലും വ്യാജ ഭീഷണി സന്ദേശങ്ങൾ ദിനം പ്രതി ഉയർന്നു വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com